ഓ മൈ ഗോഡിന്റെ ചിരിപ്പൂരം നിറച്ച എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്. മരണ വീട്ടിൽ നിന്ന് ബോഡി ബഗ്ലൂരിൽ കൊണ്ടുപോകാനും കർമ്മങ്ങൾ ചെയ്യാനുമായി കാര്യസ്ഥനായ ആൾക്കാണ് പണി കിട്ടിയത്. ബോഡിയ്ക്ക് അരികിൽ വച്ച് മക്കൾ തമ്മിൽ തല്ലുകൂടുന്നതും വഴക്കിടുന്നതും തടയാൻ കാര്യസ്ഥൻ ശ്രമിക്കുന്നതും കാര്യമായ പണി കിട്ടുന്നതുമാണ് ഓ മൈ ഗോഡിൽ പറയുന്നത്.
പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന എപ്പിസോഡിൽ ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരെ കൂടാതെ രജിത്ത് ഐത്തി, ബാബു പറണ്ടോട് എന്നിവരും വേഷമിടുന്നു. അവതാരകൻ ഫ്രാൻസിസ് അമ്പലമുക്കിന് ഷൂട്ടിംഗിനിടയിൽ അപകടം പറ്റിയ എപ്പിസോഡ് കൂടിയാണിത്.