narendramodi

ന്യൂഡൽഹി: ഇന്ത്യ ആർക്കുമുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണ്. രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ല. ഇന്ത്യൻ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനിൽ റാലിയെ അബിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വോട്ട് അഭ്യർത്ഥനയോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഡൽഹിയിൽ വേണ്ടത് ശക്തമായ സർക്കാരാണെന്നും പ്രധാനമന്ത്രി തിര‍ഞ്ഞെടുപ്പ് പൊതുയോഗത്തിൽ വിശദീകരിച്ചു.