കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഇമ്രാനെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ. നേരത്തെ ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെയും മലയാളികളടക്കം പ്രതികരിച്ചിരുന്നു.
'ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ എന്ന യുവാവ്' എന്നാണ് ഒരു ട്രോൾ. അതുപോലെ ഇന്ത്യൻ ജവാന്മാരെ പ്രശംസിച്ചും ട്രോളുകളുണ്ട്. 'അതിർത്തി കടന്ന് ഭീകരാക്രമണം നടത്തുന്ന എല്ലാവന്മാർക്കും ഇതൊരു താക്കീതായിരിക്കട്ടെ' എന്നാണ് മറ്റൊരു ട്രോൾ.
ജയ്ഷ മുഹമ്മദ് എവിടെ ഒളിച്ചിരുന്നാലും കണ്ടുപിടിക്കുമെന്നും, ഒരു വെടിയും പുകയും മാത്രമെ ഉള്ളൂ... എന്നിങ്ങനെ പോകുന്നു ട്രോൾ നിര. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ വച്ചുള്ള ട്രോളുകളും ഒരു ഭാഗത്തുണ്ട്.
നേരത്തെ, ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കിക്കോ ഇമ്രു, തൃശ്ശൂർ പൂരത്തിന് വന്നിട്ട് കമ്പിപൂത്തിരി കത്തിച്ച് ആളാവാൻ നോക്കല്ലെ !' എന്നിങ്ങനെ കമന്റുകൾ. 'കരിങ്കോഴി വിൽപ്പന' കമന്റുകളും ഇമ്രാൻഖാന്റെ പോസ്റ്റിന് താഴെ കമന്റായി വന്നിട്ടുണ്ട്.
'ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്ന് അറിയില്ലാ...നല്ല ഇനം കരിംകോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് ഉണ്ട്.... 2 എണ്ണം എടുക്കട്ടേ..????' എന്നാണ് മറ്റൊരു പോസ്റ്റ്. 'പാകിസ്താൻ ഉറങ്ങി ഉണർന്നപ്പോൾ പുതിയതായി 3 മൈതാനങ്ങൾ .. ഇമ്രാന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ 21 മിനുട്ട് കൊണ്ട് പണിതത് എന്നും കമന്റുകളുണ്ട്.