sachin

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ തിരിച്ചടി നൽകിയ സാഹചര്യത്തിൽ വ്യോമസേന അംഗങ്ങളെ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്ക‍ർ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. 'ഞങ്ങളുടെ മാന്യത ഞങ്ങളുടെ ദൗർബല്യമായി കരുതരുത്,​ ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട് ജയ് ഹിന്ദ്' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിന് പുറമെ തെലുങ്ക് സിനിമാതാരം മഹേഷ്ബാബുവും പാക് ആക്രമണത്തിൽ സൈന്യത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യൻ എയർഫോഴ്സിനെ ഓർത്ത് അത്യധികമായി അഭിമാനിക്കുന്നു,​ എയർഫോഴ്സിന്റെ ധീരന്മാരായ പൈലറ്റുമാർക്ക് ബിഗ് സല്യൂട്ട്' എന്നായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്.

Our niceness should never be comprehended as our weakness.
I salute the IAF, Jai Hind 🇮🇳

— Sachin Tendulkar (@sachin_rt) February 26, 2019


Extremely proud of our #IndianAirForce. Salutes to the brave pilots of IAF🇮🇳

— Mahesh Babu (@urstrulyMahesh) February 26, 2019

ഇന്ന് പുലർച്ചെയാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിൽ ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്ഷെ ഭീകരരുടെ പാകിസ്ഥാനിലെ ഏറ്റവും വലിയ കേന്ദ്രമാണ് സൈന്യം അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ ജെയ്ഷെ കമാൻഡർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച നിരവധി തീവ്രവാദികളെയും വധിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.