ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. പുൽവാമ ആക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയതിലാണ് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആത്മനിയന്ത്രണം പാലിക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ സാഹചര്യം നിയന്ത്രിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും താവ് ലു കാങ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിനു പ്രതികാരമായി ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ആക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് ന്യൂഡൽഹിയിൽ നിന്ന് വാർത്തകളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.
12 മിറാഷ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ഇന്ത്യ തകർത്തിരുന്നു. 21 മിനുട്ട് നീണ്ട ഇന്ത്യൻ പോർ വിമാനങ്ങൾ ആക്രമണത്തില്‍ മുതിർന്ന ജെയ്ഷെ കമാൻഡർമാർ കൊല്ലപ്പെട്ടു .ഇന്ത്യ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്ത് സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്താനുണ്ടായ സാഹചര്യമെന്നാണ് ഇന്ത്യ വിശദീകരണം നൽകിയത്.