news

1. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് ചൈന. ഇന്ത്യയും പാകിസ്ഥാനും ഒരു പോലെ സംയമനം പാലിക്കണം. വിഷയത്തിലെ ചൈനയുടെ ഇടപെടല്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചതിന് പിന്നാലെ. ഇന്ത്യ നടത്തിയത് ന്യായീകരണം ഇല്ലാത്ത കടന്നു കയറ്റം എന്ന് പാകിസ്ഥാന്‍. ഉചിതമായ സമയത്ത് തിരിച്ചടി നല്‍കും. തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അനുമതി നല്‍കി ഇമ്രാന്‍ ഖാന്‍

2. ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും പാകിസ്ഥാന്റെ ആരോപണം. പാക് ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനം നാളെ നടക്കും. അതിനിടെ, ഏത് സഹാചര്യത്തെയും നേരിടാന്‍ തയ്യാറെന്ന് അറിയിച്ച് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍. ഒഡീഷയില്‍ ഡി.ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന രണ്ട് മിസൈലുകളാണ് പരീക്ഷിച്ചത്. കരസേനയ്ക്ക് വേണ്ടി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് മിസൈല്‍. പരീക്ഷണം വിജയമെന്നും ഡി.ആര്‍.ഡി.ഒ.

3. പുല്‍വാമ ഭീകരാക്രമണം നടത്തി 12 ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യ തകര്‍ത്തത് ബാലകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പിന് എന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ആക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന് പോലും പരിക്കേറ്റിട്ടില്ല. തിരിച്ചടി നടത്തിയത് അനിവാര്യഘട്ടത്തില്‍. ആക്രമണത്തില്‍ മുതിര്‍ന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ യൂസഫ് അസറും പരിശീലനം കിട്ടിയ നിരവധി ഭീകരരും കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയത് സൈനിക നീക്കം അല്ലെന്നും വിദേശകാര്യ മന്ത്രാലയം. ഭീകര ക്യാമ്പുകളെ കുറിച്ച് വിവരം നല്‍കിയിട്ടും പാകിസ്ഥാന്‍ നടപടി എടുത്തില്ലെന്നും ഇന്ത്യയുടെ ആരോപണം.

4. ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ ആരുടെയും മുന്നില്‍ തല കുനിക്കില്ല. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ആക്രമണത്തിലെ വിജയം ആഘോഷിക്കണം. സൈനികരുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബധമാണ്. ജനങ്ങളുടെ വികാരം തനിക്ക് മനസിലാകുമെന്നും മോദി. മിന്നല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ

5. ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് കോടതിയുടെ വിമര്‍ശനം. കേസില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്ക് ദിവസം അവധി അനുവദിച്ച് ഉത്തരവ് ഇറക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ്.

6. ഹൈക്കോടതിയുടെ വിമര്‍ശനം, ഉത്തരവിന്റെ പകര്‍പ്പ് കാണിച്ചു കൊണ്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍. സര്‍ക്കാര്‍ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും ശമ്പളം നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധം ആണെന്നും ഹര്‍ജിയില്‍ പരാമര്‍ശം. ഇതില്‍ കോടതി ഇടപെടണം എന്നും ആവശ്യം. ഹര്‍ജി വിശദമായ വാദത്തിന് മാറ്റി. ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ ശമ്പളം അനുവദിക്കരുത് എന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

7. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫ്ളക്സ് ബോര്‍ഡില്‍ ആരുടെ മുഖമാണോ ഉള്ളത് അയാളുടെ കൈയില്‍ നിന്ന് പണം ഈടാക്കണം എന്ന് കോടതി. ഫ്ളക്സില്‍ മുഖം ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനം.

8. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇതാണോ നവകേരള നിര്‍മ്മാണം എന്ന് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയമിക്കുന്നത് ആലോചിക്കണം എന്നും കോടതി നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ക്കു നികുതി പിരിക്കാന്‍ അധികാരം നല്‍കണമെന്ന് പരാമര്‍ശിച്ച കോടതി ലോകത്തു വേറെ എവിടെയെങ്കിലും ഇതൊക്കെ നടക്കുമോയെന്നും ചോദിച്ചു

9. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയില്‍ ധാരണ ആയില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. മാര്‍ച്ച് മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും എന്നും പ്രതികരണം. സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായിരിക്കെ ആണ് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്

10. ആദ്യ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നത് എന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചര്‍ച്ച തുടരുമെന്നും പ്രതികരണം. കേരള കോണ്‍ഗ്രസിന് രണ്ടാമത് ഒരു സീറ്റ് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച ഉഭയ കക്ഷി ചര്‍ച്ചയാണ് ഇന്ന് ആരംഭിച്ചത്

11. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കു പുറമെ ഒരു സീറ്റ് കൂടിയാണ് നേരത്തെ യു.ഡി.എഫ് യോഗത്തില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. വടകരയോ വയനാടോ ആണ് ലീഗ് ആഗ്രഹിക്കുന്നത്. എന്നാല്‍ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ലീഗില്‍ നേരത്തെ ധാരണയായി