kamal-hasan

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയെ പ്രശംസിച്ച് നടൻ കമൽ ഹാസൻ. ആത്മാഭിമാനമുള്ള രാജ്യം എങ്ങനെ പ്രതികരിക്കുമോ അത് മാത്രമാണ് പാകിസ്ഥാനെതിരായ വ്യോമാക്രമണത്തിലൂടെ ഇന്ത്യ ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. ബലാക്കോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ ധീരമായ നീക്കത്തിൽ ഓരോരുത്തരും അഭിമാനിക്കുകയാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ കവചമാണ് സൈനികർ. അതിനനുസരിച്ച് തന്നെയാണ് ഇന്ത്യൻ സൈന്യം പ്രവർത്തിക്കുന്നതെന്നും കമൽഹാസൻ പറഞ്ഞു. പോരാളികൾക്ക് സല്യൂട്ട് എന്നുമാണ് കമൽ ഹാസൻ ട്വിറ്ററിൽ പ്രതികരിച്ചത്.

Our 12 return safely home after wreaking havoc on terrorist camps in Pakistan. India is proud of its heroes. I salute their valour.

— Kamal Haasan (@ikamalhaasan) February 26, 2019