mirage2000

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തിൽ പ്രധാനമായി ഉപയോഗിച്ചത് ലേസർ ബോംബുകളായിരുന്നു. ജി.പി.എസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കുന്ന സുദർശൻ ബോംബുകളാണ് പാകിസ്ഥാന്റെ മണ്ണ് ചുട്ടെരിച്ചത്. കാർഗിലിൽ‌ ഇന്ത്യ വിജയക്കൊടി നാട്ടിയപ്പോൾ സേനയെ ഏറെ സഹായിച്ചത് ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ലേസർ നിയന്ത്രിത ബോംബുകളായിരുന്നു.

 2006ൽ ഇന്ത്യ സ്വന്തമായി ലേസർ ബോംബുകളുടെ ഡിസൈൻ തയാറാക്കി

2013ൽ ഇന്ത്യ സ്വന്തമായി നിർമ്മാണം തുടങ്ങി.

2010 ൽ രണ്ടു തവണ വിജയകരമായി പരീക്ഷിച്ചു.

പരീക്ഷണം പൂർത്തിയാക്കി വ്യോമസേനയ്ക്ക് കൈമാറി.

സുദർശൻ എന്ന് പേര് നൽകിയത് ഇന്ത്യയാണ്.

ഭാരത് ഇലക്ട്രോണിക്‌സ് ആണ് സുദർശൻ നിർമ്മിക്കുന്നത്.

ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാം

മിഗ്–27, ജാഗ്വാർ, സുഖോയ്–30, മിറാഷ്, വിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാം

 മിക്ക രാജ്യങ്ങൾക്കും ലേസർ നിയന്ത്രിത ബോംബുകളുണ്ട്.

യുദ്ധഭൂമിയിൽ വൻ നാശം സൃഷ്ടിക്കും

 1960ൽ അമേരിക്കയാണ് ആദ്യമായി ലേസർ ബോംബുകൾ വികസിപ്പിച്ചത്.

പിന്നീട് റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ നിർമ്മിച്ചു.