ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ 7.7 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷത്തെ ബഡ്‌ജറ്ര് വിലയിരുത്തലിന്റെ 121.5 ശതമാനമാണിത്. നടപ്പുവർഷം ജി.ഡി.പിയുടെ 3.4 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ബഡ്‌ജറ്ര് അവതരിപ്പിച്ച മന്ത്രി പീയുഷ് ഗോയൽ പറഞ്ഞിരുന്നു. നേരത്തേ നിർണയിച്ചിരുന്ന 3.3 ശതമാനത്തിൽ നിന്നാണ് ലക്ഷ്യം പുനർനിശ്‌ചയിച്ചത്. നികുതി വരുമാനത്തിലെ കുറവും പദ്ധതിച്ചെലവുകൾ വർദ്ധിച്ചതുമാണ് ഇതിന് കാരണം.