virender-suwahg

ന്യൂഡൽഹി: പാക് അതിർത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകൾ തകർത്ത ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ക്രിക്കറ്റിൽ വിജയിച്ച് കഴിഞ്ഞാൽ കളിക്കാർ പ്രധാനമായി ഉപയോഗിക്കുന്ന 'The boys have played really well' എന്നാണ് ട്വിറ്ററിലൂടെ സെെന്യത്തിന്റെ പ്രകടനത്തെ സെവാഗ് വിശേഷിച്ചിച്ചത്.

മുമ്പ് പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹാ​വുമായി സെവാഗ് എത്തിയിരുന്നു. മുൻ ക്രിക്കറ്ര് താരം ഗൗതം ഗംഗീരും ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചു. 'ഞങ്ങളുടെ മാന്യത ഞങ്ങളുടെ ദൗർബല്യമായി കരുതരുത്,​ ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട് ജയ് ഹിന്ദ്' എന്ന് സച്ചിനും ട്വീറ്ര് ചെയ്തിരുന്നു. നിരവധി പേരാണ് വ്യോമാക്രമണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിൽ ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്ഷെ ഭീകരരുടെ പാകിസ്ഥാനിലെ ഏറ്റവും വലിയ കേന്ദ്രമാണ് സൈന്യം അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ ജെയ്ഷെ കമാൻഡർമാർ ഉൾപ്പെടെ 300 ലധികം ഭീകരരെ വധിച്ചതായും റിപ്പോർട്ടുണ്ട്.

The boys have played really well. #SudharJaaoWarnaSudhaarDenge #airstrike

— Virender Sehwag (@virendersehwag) February 26, 2019


JAI HIND, IAF 🇮🇳 @IAF_MCC @adgpi #IndiaStrikesAgain #IndiaStrikesBack #IndiaStrikes

— Gautam Gambhir (@GautamGambhir) February 26, 2019