1. ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ ആരുടെയും മുന്നില്‍ തല കുനിക്കില്ല. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ആക്രമണത്തിലെ വിജയം ആഘോഷിക്കണം. സൈനികരുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബധമാണ്. ജനങ്ങളുടെ വികാരം തനിക്ക് മനസിലാകുമെന്നും മോദി. മിന്നല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ
2. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ വ്യോമസേനയെ അഭിനന്ദിച്ച് മുന്‍ കരസേനാ മേധാവി വി.കെ സിംഗ്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ കഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കും എന്നായിരുന്നു ട്വീറ്റ്. ഇന്ന് പുലര്‍ച്ചെ അതിര്‍ത്തിയില്‍ ഇന്ത്യ വീണ്ടും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്, പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ക്കു ശേഷം
3. 12 മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആയിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. സൈന്യം അഗ്നിക്ക് ഇരയാക്കിയത്, ജെയ്‌ഷെ ഭീകരരുടെ പാകിസ്ഥാനിലെ ഏറ്റവും വലിയ കേന്ദ്രം. ആക്രമണത്തില്‍ ജെയ്‌ഷെ കമാന്‍ഡര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച നിരവധി തീവ്രവാദികളെ വധിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു. 137 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് മുന്‍പ് വായു ശക്തി എന്ന പേരില്‍ ഇന്ത്യ ശക്തി പ്രകടനം നടത്തി ഇരുന്നു.
4. പാകിസ്ഥാന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മറുപടി നല്‍കിയ ഇന്ത്യന്‍ സേനയെ പ്രകീര്‍ത്തിച്ച് നേതാക്കള്‍. ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് എന്ന് രാഹുല്‍ ഗാന്ധി. ഐ.എ.എഫിന് ഇന്ത്യയുടെ അഭിമാന പോരാളികള്‍ എന്നുകൂടി അര്‍ത്ഥം ഉണ്ട് എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും. എത്ര അനുഭവിച്ചാലും പഠിക്കാത്ത രാജ്യമാണ് പാകിസ്ഥാന്‍ എന്ന് ആരോപണം
5. വ്യോമസേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പ്രകീര്‍ത്തിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നടന്നത്, സമാധാനത്തിന് വേണ്ടിയുള്ള സമരം എന്നും ജീവന് നല്‍കിയ ബഹുമാനമാണ് ഇതെന്നും ട്വീറ്റ്. പാക് തീവ്രവാദികള്‍ക്ക് എതിരെ പോരാടിയ ഇന്ത്യന്‍ വ്യോമസേനയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരും അഭിനന്ദിച്ചിരുന്നു
6. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ, കശ്മീരിലെ നൗഷേര, അഖ്നൂര്‍ മേഖലകളില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക് പ്രകോപനത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനം എന്തിനും തയാര്‍ ആയി നിലയുറപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുന്നു. ബലാകോട്ട് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും എന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു
7. അതേസമയം, ഇന്ത്യ ആക്രമിച്ചത് തീവ്രവാദ കേന്ദ്രമല്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം പാക് വിദേശ കാര്യമന്ത്രി മെഹ്മ്മൂദ് ഖുറേഷി. ബലാകോട്ട് ആക്രമണത്തെ രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാകിസ്ഥാനു മേലുളള ഇന്ത്യയുടെ ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇന്ത്യന്‍ നീക്കം മേഖലയിലെ സമാധാനം തകര്‍ക്കും. സൈന്യത്തോടും ജനങ്ങളോടും എതു വെല്ലുവിളിയും നേരിടാന്‍ തയ്യാറായിരിക്കാനും ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു
8. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഏകീകരിക്കും എന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. പ്രവേശനം, പ്രവേശന പരീക്ഷ, ഫല പ്രഖ്യാപനം എന്നിവ ആയിരിക്കും ഏകീകരിക്കുക. എന്‍ജിനീയറിംഗ് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആക്കും എന്നും മന്ത്രി
9. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥതയ്ക്ക് വിടുന്നത് സംബന്ധിച്ച് മാര്‍ച്ച് അഞ്ചിന് ഉത്തരവ് ഇറക്കും എന്ന് സുപ്രീംകോടതി. കേസിനെ കേവലം വസ്തു തര്‍ക്കമായി കാണാന്‍ ആവില്ല. ഇരു കക്ഷികളും തമ്മില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാനുള്ള ശ്രമം നടത്തണം എന്ന് ജസ്റ്റിസ് ബോബ്‌ഡേ. എന്നാല്‍ മധ്യസ്ഥാ ശ്രമം നേരത്തെ നടത്തി പരാജയപ്പെട്ടത് ആണെന്ന് രാം ലല്ലയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍
10. അതേസമയം, മധ്യസ്ഥതാ നീക്കം എന്ന കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍. വിശാ1. ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ ആരുടെയും മുന്നില്‍ തല കുനിക്കില്ല. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ആക്രമണത്തിലെ വിജയം ആഘോഷിക്കണം. സൈനികരുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബധമാണ്. ജനങ്ങളുടെ വികാരം തനിക്ക് മനസിലാകുമെന്നും മോദി.