ഇന്ത്യൻ വ്യോമസേന ജെയ്ഷെ ഭീകരരുടെ ക്യാമ്പുകൾ തകർത്തത് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ദൃക്സാക്ഷി. മുഹമ്മദ് ആദിൽ എന്ന ബാലാകോട്ട് നിവാസി ബി.ബി.യിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കാതടപ്പിക്കുന്ന ശബ്ദം കേൾക്കുന്നത്. ഭൂകമ്പം പോലെയാണ് അത് അനുഭവപ്പെട്ടത്. ആദിൽ ബി.ബിസിയോട് പറഞ്ഞു.
'ഞങ്ങൾക്ക് ആ രാത്രി ഉറങ്ങാനായില്ല, പിന്നീടാണ് അത് സ്ഫോടനമാണെന്ന് മനസിലായത്. ഇതേതുടർന്ന് എന്റെ ബന്ധുവിന് പരിക്കേൽക്കുകയും വീടിന് കേടുപടുകൾ സംഭവിക്കുകയും ചെയ്തുെവെന്ന് ആദിൽ കൂട്ടിച്ചേർത്തു. മറ്റൊരു ദൃക്സാക്ഷി കൂടി വ്യോമാക്രമണത്തെ സ്ഥീരീകരിച്ചിട്ടുണ്ട്.
'ശബ്ദത്തിലുള്ള പൊട്ടിത്തെറിയാണ് കേട്ടത്, യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള വെടിവെയ്പ്പ് പോലെയാണ് തോന്നിയത്. പിന്നീട് നിശബ്ദതയായിരുന്നു'. പ്രദേശവാസിയായ വാജിദ് ഷാ സംഭവം വിശദീകരിച്ചു.
എന്നാൽ ഇന്ത്യൻ വ്യോമാക്രമണത്തെ പാക്കിസ്ഥാൻ പാടെ നിഷേധിച്ചിരുന്നു. ഇന്ത്യൻ വ്യോമനീക്കത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞെന്നാണ് പാക് വിശദീകരണം. ആക്രമണത്തിൽ മുന്നൂറോളം ഭീകരരെ വധിക്കാൻ കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ വ്യോമാക്രമണം നടന്നിട്ടില്ല എന്ന പാക്കിസ്ഥാന്റെ വാദം പൊള്ളയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
#IndianAirForce ने पाकिस्तान के जिस बालाकोट पर हमला किया वहां के लोग क्या बोले?
— BBC News Hindi (@BBCHindi) February 26, 2019
वीडियो: एम.ए. जर्राल pic.twitter.com/1xSCEp1koU