ഹനോയ്: രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്നലെ ഹനോയിലെത്തി. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ കിമ്മിനും ട്രംപിനുമൊപ്പം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കൂടി പങ്കെടുക്കും. കിം വൈകിട്ടോടെ എത്തിയപ്പോൾ ട്രംപ് രാത്രിയോടെയാണ് വിയറ്റ്നാമിലെത്തിയത്. സിംഗപ്പൂരിൽ നടന്ന ഇരവരുടെയും ചരിത്ര കൂടിക്കാഴ്ച കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് ലോകനേതാക്കൾ തമ്മിൽ ഇന്ന് വീണ്ടും ചർച്ചയ്ക്ക് വേദിയൊരുങ്ങുന്നത്. ആണവ നിരായുധീകരണം പ്രധാന അജൻണ്ടയായ ആദ്യ കൂടിക്കാഴ്ച പൂർണമായി ഫലം കാണാത്ത സാഹചര്യത്തിലാണ് ഇരുവരും വീണ്ടും കാണുന്നത്.
എന്നാൽ ഇത്തവണയും ഇക്കാര്യത്തിൽ കിം പൂർണമായി അയവു വരുത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
നാളെ വരെ കൂടിക്കാഴ്ചകൾ നീണ്ടുനിൽക്കും.