mohanlal

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ നടൻ മോഹൻലാൽ സേനയെ അഭിനന്ദിച്ചു. ട്വിറ്ററിൽ ‘ഹൗ ഈസ് ദ് ജോഷ്’ എന്നെഴുതിയാണു മോഹൻലാൽ അഭിനന്ദനമറിയിച്ചത്.

ഇന്ത്യ സ്ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്‌ടാഗുകളോടൊപ്പം ബോളിവുഡ് ചിത്രമായ ഉറിയിലെ 'ഹൗ ഈസ് ദ് ജോഷ്" എന്ന പ്രശസ്ത വാചകവും ഇന്നലെ ട്വിറ്ററിൽ തരംഗമായിരുന്നു. മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഏറ്റവും കൂടുതൽ താരങ്ങൾ ഉപയോഗിച്ച വാക്കാണിത്. ഉറി സിനിമയുടെ സംവിധായകൻ ആദിത്യ ധർ തന്റെ കുട്ടിക്കാലത്തെ ഓർമകളുടെ ഭാഗമായി സിനിമയിൽ ഈ പ്രയോഗം ചേർക്കുകയായിരുന്നു.

നാല് പാക്ക് ഭീകര ക്യാമ്പുകൾ തകർത്ത് ധീരസൈനികരുടെ ജീവത്യാഗത്തിന് ഇന്ത്യ മറുപടി നൽകി. 200- 300 ഭീകരരെ വധിച്ചു. ഹൗ ഈസ് ദ ജോഷ് ?

- സുരേഷ് ഗോപി

പാക് ഭീകരക്യാമ്പുകൾ തകർത്ത് നമ്മുടെ 12 പേരും തിരിച്ചെത്തി. ഈ നായകൻമാരെ ഓർത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈനികരുടെ ശൗര്യത്തിന് സല്യൂട്ട്

-കമല ഹാസൻ

വ്യോമസേനയുടെ ധീരനായകരെ സല്യൂട്ട് ചെയ്യുന്നു

- നടി കാജൽ അഗർവാൾ