ന്യൂഡല്‍ഹി: ഇംഗ്ളണ്ടിനെതിരായ മൂന്നു മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യന്‍ വനിതാ ടീമിനെ സ്മൃതി മന്ദാന നയിക്കും. സ്ഥിരം നായിക ഹർമൻപ്രീത് കൗറിനു പരുക്കേറ്റതിനെത്തുടർന്നാണ് സ്മൃതിയെ നായികയായിക്കിയത്.
വേദാ കൃഷ്ണമൂർത്തിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. ട്വന്റി 20 ലോകകപ്പിനു ശേഷം ആദ്യമായാണ് വേദ ഇന്ത്യന്‍ ടീമിലെത്തുന്നത്.
ഹർമൻന്‍പ്രീത് കൗറിനു പകരം ഏകദിന ടീമില്‍ ഇടം പിടിച്ച ഹർലീൻ ഡിയോളിനെ ട്വന്റി 20 ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് നാല്, ഏഴ്, 10 തീയതികളിൽ ഗോഹട്ടിയിലാണ് പരമ്പരയിലെ മൂന്നു മത്സരങ്ങളും അരങ്ങേറുക.
ഇന്ത്യന്‍ ടീം:-: സ്മൃതി മന്ദാന, മിത്താലി രാജ്, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മാലി, അനൂജ പാട്ടില്‍, ശിഖ പാണ്ടേ, കോമല്‍ സന്‍സദ്, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍.