ദുബായ് : തന്റെ 100-ാം കിരീടം തേടിയുള്ള ഇതിഹാസ താരം റോജർ ഫെഡറുടെ പോരാട്ടത്തിന് ദുബായ് ഡ്യൂട്ടിഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഫെഡറർ 6-4, 3-6, 6-1ന് ഫിലിപ്പ് കോൾഷ് റൈബറെ കീഴടക്കി. ആസ്ട്രേലിയൻ ഓപ്പൺ പ്രീക്വാർട്ടറിൽ സിസ്റ്റിപാസിനോട് തോറ്റ ശേഷമുള്ള ഫെഡററുടെ ആദ്യമത്സരമായിരുന്നു ഇത്.