തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്നലെ തുടങ്ങിയ ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ രണ്ടാം ചതുർദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യ അണ്ടർ 19 ടീമിന് മേൽക്കൈ.
ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെ ഇന്ത്യ 152 റൺസിന് ആൾ ഔട്ടാക്കി. ആദ്യ ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ മടക്ക ഇന്നിംഗ്സിൽ 112/2 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മനീഷിയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. ഋത്വിക് ഷോക്കിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നുപേർ റൺ ഔട്ടായി. ഇന്ത്യൻ നിരയിൽ ഓപ്പണർ യശ്വസി ജയ്സ്വാൾ 81 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. മലയാളി താരം വത്സൽ ഗോവിന്ദ് 25 റൺസെടുത്ത് പുറത്തായി.