ന്യൂഡൽഹി : ട്വന്റി-20 ക്രിക്കറ്റിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സുരേഷ് റെയ്ന. കഴിഞ്ഞ ദിവസം പുതുച്ചേരിക്കെതിരെ സെയ്ദ് മുഷ്താഖ് അലി ടോഫിയിൽ 12 റൺസ് നേടിയ റെയ്നയുടെ ഈ ഫോർമാറ്റിലെ ആകെ സമ്പാദ്യം 8001 റൺസായി. 369 മത്സരങ്ങളിൽ നിന്ന് 12,298 റൺസ് നേടിയിട്ടുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരാ ക്രിഗ്ഗെയ്ലാണ് ഈ ഫോർമാറ്റിലെ റൺവേട്ടയിൽ ഒന്നാമൻ.ധോണിക്ക് ശേഷം 300 ട്വന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് റെയ്ന.