ലഖ്നൗ: പാക്കിസ്ഥാനിലെ ജയ്ഷെ ഭീകരരുടെ ക്യാമ്പുകൾക്ക് നേരെയുള്ള വ്യോമാക്രമണത്തെ അഭിനന്ദിച്ച് പുൽവാമയിൽ ജീവൻ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കൾ. ഇന്ത്യ നടത്തിയ വ്യോമാക്രമണം അവരുടെ ദുഃഖത്തിന് ശമനം ഉണ്ടാക്കിയെന്നെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ വധിച്ച് ഭീകരവാദം പൂർണമായി ഇല്ലാതാക്കണമെന്ന് വീരമൃത്യു വരിച്ച അജിത് കുമാറിന്റെ അമ്മ പറയുന്നു.
ഇനിയും പാക്കിസ്ഥാനെതിരെ ആക്രമണം നടത്തണം. അതിൽ ആയിരക്കണക്കിന് പൗരന്മാർ മരിക്കുമ്പോൾ പാക് സർക്കാർ അതിന്റെ ഉത്തരാവാദിത്വം ഏറ്റെടുക്കും, എന്നാലെ തനിക്ക് സമാധാനം ഉണ്ടാകൂ എന്ന് അജിത് കുമാറിന്റെ ഭാര്യ മീന പറഞ്ഞു. തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കുള്ള പകരം വീട്ടൽ സൈന്യം നടത്തുമെന്ന് തനിക്കുറപ്പുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഈ ആക്രമണം കൊണ്ട് നിർത്തരുത് ഫെബ്രുവരി 14ന് എന്റെ സൗഭാഗ്യമാണ് തകർന്നടിഞ്ഞത്. ഈ ഗതി മറ്റാർക്കും ഉണ്ടാകരുതെന്നും ജവാൻ ശ്യാം ബാബുവിന്റെ ഭാര്യ റൂബി വ്യക്തമാക്കി.
ജവാൻ പ്രദീപ് സിംഗിന്റെ സഹോദരൻ കുൽദീപ് വ്യോമാക്രമണം നടത്തിയവരെ അഭിനന്ദിച്ച് രംഗത്ത് വന്നു. പാക് ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തേക്കാൾ നല്ല വർത്ത കേൾക്കാനില്ലെന്ന് മരണപ്പെട്ട ജവാൻ രമേശ് യാദവിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.