കൊച്ചി: പാകിസ്ഥാൻ അതിർത്തി കടന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. 'ഹൗ ഈസ് ദി ജോഷ്' എന്ന വാചകത്തോട് കൂടിയാണ് ഇന്ത്യൻ സെെന്യം നടത്തിയ ആക്രമണത്തെയും വ്യോമസേനയേയും താരം ട്വിറ്ററിലൂടെ പ്രകീർത്തിച്ചത്.
'ഹൗ ഈസ് ദി ജോഷ്' എന്ന വാചകത്തോട് കൂടിയാണ് മിക്ക താരങ്ങളും അഭിനന്ദനങ്ങൾ അറിയിക്കുന്നത്. 'ഉറി ദി സർജിക്കൽ സ്ട്രെെക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വാചകമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരു പൊതുപരിപാടിക്കിടെ ഈ വാചകം ഉയർത്തിയിരുന്നു. നടൻ സുരേഷ് ഗോപിയും 'ഹൗ ഈസ് ദി ജോഷ്' മുഴക്കിയാണ് ഇന്ത്യൻ സെെന്യത്തെ അഭിനന്ദിച്ചത്.
ഇന്ന് പുലർച്ചെ 3.30നാണ് പാകിസ്ഥാനിലെ പ്രധാനഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. 1000 കി.ഗ്രാമിൽ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയിൽ 300ലധികം ഭീകരർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
How is the Josh #IndiaStrikesBack #IndiaAirForce #JaiHind
— Mohanlal (@Mohanlal) February 26, 2019