ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ വിശുദ്ധ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഡൽഹിയിലെ ഈസ്കോൺ ക്ഷേത്രത്തിലാണ് 670 പേജുകളും 800 കിലോഗ്രാം തുക്കവുമുള്ള ഭഗവത് ഗീത പ്രകാശനം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിശുദ്ധ ഗ്രന്ഥമായ ഇതിന് 2.8 മീറ്റർ നീളവും 2 മീറ്റർ വീതിയുമാണ് ഉള്ളത്.
ഇറ്റലിയിലെ മിലാനിൽ അച്ചടിച്ച ഭഗവത് ഗീതയിൽ 18 തരം പെയിന്റിങ്ങുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നനഞ്ഞാൽ നശിക്കാത്ത പ്രത്യേകതരം കടലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2.2 ലക്ഷം യൂറോ (ഏകദേശം 1.80 കോടിരൂപ) ആണ് ഭഗവത് ഗീതയുടെ നിർമ്മാണത്തിന് ചിലവായത്.