ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ അപേക്ഷ ക്ഷണിച്ചു. നോൺ ടെക്നിക്കൽ, പാരാ മെഡിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽ 30,000 ഉം ലെവൽ - 1 തസ്തികകളിൽ ഒരുലക്ഷവും ഒഴിവുകളുണ്ട്. ഹ്രസ്വവിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഉടനുണ്ടാവും. ഓരോ തസ്തികയുടെയും ശമ്പളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് രീതി, സംവരണം, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, വിശദമായി കേന്ദ്രീകൃത വിജ്ഞാപനത്തിൽ ലഭ്യമാവും. ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 28 മുതൽ സമർപ്പിക്കാം.നോൺ ടെക്നിക്കൽ: ജൂനിയർ
ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ മുതലായവ ഈ വിഭാഗത്തിൽപെടും. പാരാമെഡിക്കൽ: സ്റ്റാഫ് നഴ്സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്. ഓൺലൈൻ അപേക്ഷ മാർച്ച് നാലു മുതൽ മിനിസ്റ്റീരിയൽ: സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി). ഓൺലൈൻ അപേക്ഷ മാർച്ച് എട്ട് മുതൽ. ലെവൽ- 1 തസ്തികകൾ: ട്രാക്ക് മെയിന്റനൻസ് ഗ്രേഡ് lV, ഹെൽപർ/അസിസ്റ്റന്റ്. ഓൺലൈൻ അപേക്ഷ മാർച്ച് 12 മുതൽ. അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി/വിമുക്ത ഭടന്മാർ/വനിതകൾ/ട്രാൻസ്ജെൻഡർ/ മൈനോരിറ്റീസ്/സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് 250 രൂപ. അർഹരായ അപേക്ഷകർക്ക് ഏതെങ്കിലും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് RRB/RRC വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
നെഹ്റു യുവകേന്ദ്രയിൽ 12,000 യൂത്ത് വോളണ്ടിയർ
കേന്ദ്രസർക്കാരിന് കീഴിലെ നെഹ്റു യുവകേന്ദ്ര രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി രൂപീകരിക്കുന്ന നാഷണൽ യൂത്ത്കോറിൽ 12,000 യൂത്ത് വോളന്റിയർമാരെ തിരഞ്ഞെടുക്കും. ഒരു ബ്ലോക്കിൽ രണ്ട് വോളണ്ടിയർമാരെ നിയമിക്കും. യുവകേന്ദ്ര ഓഫീസുകളിൽ കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട്പേരെയും നിയമിക്കും.
കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലുമായി 350 ഒഴിവുണ്ട്. യുവജന ക്ലബുകളുടെ രൂപവത്കരണവും പ്രവർത്തനസഹായവുമുൾപ്പെടെയുള്ള ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്വതം. രണ്ട് വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം.വിശദവിവരങ്ങൾക്ക്: nyks.nic.in.
സി.ആർ.പി.എഫിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ
സി.ആർ.പി.എഫിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിൽ ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. മാർച്ച് ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഇന്റർവ്യൂ. കരാർ നിയമനമാണ്.ആകെ 73 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ ഒഫ്താൽമോളജി, റേഡിയോളജി വിഭാഗങ്ങളിൽ ഓരോ ഒഴിവു വീതമുണ്ട്.മാർച്ച് ഒന്നിനാണ് ഇന്റർവ്യൂ.സ്ഥലം: Composite Hospital, CRPF , Pallipuram, GC Campus, Pallipuram (Kerala).
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 25 ന് മുൻപ് അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക്: www.iiim.res.in . വിലാസം: To Director,CSIR-Indian Institute of Integrative,Medicine, Canal Road,Jammu-180 001 .
ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
ഇന്ത്യൻ ഫോറസ്റ്റ് സർവീസ്‐2019 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു. 90 ഒഴിവുണ്ട്. യോഗ്യത ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റികസ് ആൻഡ് സുവോളജി എന്നിവയിലേതെങ്കിലുമൊന്ന് വിഷയമായി ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ, ഫോറസ്ട്രി, എൻജിനിയറിങിൽ ബിരുദം. പ്രായം: 21‐32. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 18 വൈകിട്ട് ആറ്. വിശദവിവരത്തിന് www.upsc.gov.in