ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ അഞ്ച് സോണുകളിൽ വിവിധ തസ്തികകളിൽ ആകെ 4103 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), അസി. ഗ്രേഡ് രണ്ട് (ഹിന്ദി), സ്റ്റെനോ ഗ്രേഡ് (രണ്ട്), ടൈപിസ്റ്റ് (ഹിന്ദി), അസി. ഗ്രേഡ് (മൂന്ന്‐ ജനറൽ/ അക്കൗണ്ട്സ്/ ടെക്നിക്കൽ/ ഡിപോട്) എന്നിങ്ങനെയാണ് ഒഴിവ്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുണ്ട്. സൗത്ത് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 26, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) 15, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 12, സ്റ്റെനോ ഗ്രേഡ് (രണ്ട്) 07, ടൈപിസ്റ്റ് (ഹിന്ദി) 03, അസി. ഗ്രേഡ് (മൂന്ന്‐ ജനറൽ) 159, അക്കൗണ്ട്സ് 48, ടെക്നിക്കൽ 54, ഡിപോട് 213 എന്നിങ്ങനെയാണ് ഒഴിവ്.
http://www.fci.gov.in വഴി ഓൺലൈനായി ഫെബ്രുവരി 25 മുതൽ അപേക്ഷിക്കാം. അവസാന തിയതി മാർച്ച് 25.
ഇന്ത്യൻ ഓയിലിൽ 466 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 466 ഒഴിവുണ്ട്. . www.iocl.comഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് എട്ട്. പ്രിന്റ് ഔട്ട് തപാലിൽ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 22
അസം റൈഫിൾസിൽ
അസം റൈഫിൾസ് കായികതാരങ്ങളുടെ 116 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഫുട്ബോൾ, ആർച്ചറി, റോവിംഗ്, അത്ലറ്റിക്സ്, തയ്കോൺഡോ, കരാട്ടെ, ജൂഡോ, ബോക്സിങ്, റൈഫിൾ ഷൂട്ടിംഗ്, ഇക്വാസ്ട്രേയിൻ എന്നീ ഇനങ്ങളിലാണ് ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷാഫീസ് നൂറുരൂപ. ഓൺലൈനായി ഫീസടയ്ക്കണം. വനിതകൾ /എസ്സി/ എസ്ടി ഫീസില്ല.www.assamrifles.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 17.
ഇന്റലിജൻസ് ബ്യൂറോയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികകളിലായി 318 ഒഴിവുകൾ. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (എ.എസ്.ഒ), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ.സി.ഐ.ഒ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ, സീനിയർ റിസർച്ച് ഓഫീസർ തസ്തികകളിലുൾപ്പെടെയാണ് ഒഴിവുകൾ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ https://mha.gov.in-ൽ പിന്നീട് പ്രസിദ്ധീകരിക്കും.
എൻ.ഐ.ആർ.ഇ.എച്ചിൽ
കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ എൻവയോൺമെന്റൽ ഹെൽത്തിൽ വിവിധ തസ്തികകളിൽ 74 ഒഴിവുണ്ട്. സയന്റിസ്റ്റ് ബി 14, സെക്ഷൻ ഓഫീസർ 01, ടെക്നിക്കൽ അസി. 34, സ്റ്റെനോഗ്രാഫർ 01, സ്റ്റാഫ് കാർ ഡ്രൈവർ 01, ടെക്നീഷ്യൻ 19, ലാബ് അറ്റൻഡന്റ് 04 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും http://www.nireh.org എന്ന website ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ.
ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജി
ഗുജറാത്ത് ഹൈക്കോടതിയിൽ സിവിൽ ജഡ്ജി 124 ഒഴിവുണ്ട്. യോഗ്യത നിയമബിരുദം, സിവിൽ/ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നവരാകണം. ആൾ ഇന്ത്യ ബാർ എക്സാമിനേഷൻ ജയിക്കണം. ഉയർന്നപ്രായം 35. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഗുജറാത്തി ഭാഷ സംബന്ധിച്ച് ഒന്നരമണിക്കൂർ സമയത്തേക്കുള്ള 50 മാർക്കിന്റെ ചോദ്യങ്ങൾ മെയിൻ പരീക്ഷയുടെ ഭാഗമാണ്. http://www.gujarathighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് ഒന്ന്.
ഡെസേർട്ട് മെഡിസിൻ റിസേർച്ച് സെന്റർ
ഡെസേർട്ട് മെഡിസിൻ റിസേർച്ച് സെന്റർ റിസേർച്ച് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്രോജക്ട് ടെക്നിക്കൽ ഓഫീസർ, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ/ പ്രോജക്ട് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക്: www.dmrcjodhpur.nic.in. വാക് ഇൻ ഇന്റർവ്യൂ: മാർച്ച് 5, 9 തീയതികളിൽ. സ്ഥലം: Desert Medicine Research Centre, DMRC Jodhpur
റീജണൽ മെഡിക്കൽ റിസേർച്ച് സെന്റർ
റീജണൽ മെഡിക്കൽ റിസേർച്ച് സെന്റർ ജൂനിയർ റിസേർച്ച് ഫെലോ, ലബോറട്ടറി ടെക്നീഷ്യൻ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇർവ്യൂ മാർച്ച് 7ന് നടക്കും . വിശദവിവരങ്ങൾക്ക് : www.rmrcne.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം : ICMR Regional Medical Research Centre, N. E. Region~ Dibrugarh, Assam