ഐ.ഐ.ഐ.ടി.ഡി.എമ്മിൽ അദ്ധ്യാപകർ
ജബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്(സിഎസ്ഇ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്(ഇസിഇ), മെക്കാനിക്കൽ എൻജിനിയറിംഗ്(എംഇ), ഡിസൈൻ, നാച്യുറൽ സയൻസ്(ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ് ഇംഗ്ലീഷ്) വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: പിഎച്ച്ഡി. അപേക്ഷാഫോറം www.iiitdmj.ac.inഎന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം Assistant Registrar (Establishment), PDPM IIITDM Jabalpur, Dumna Airport Road PO Khamaria Jabalpur482005 (MP) (India) എന്ന വിലാസത്തിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷ സ്കാൻ ചെയ്ത് facapp@iiitdmj.ac.in എന്ന വിലാസത്തിലും അയക്കണം.
തൊഴിലുറപ്പ് പദ്ധതിയിൽ 3000 ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓഡിറ്റിങിനായി 3000 റിസോഴ്സ് പേഴ്സൺസിനെ നിയമിക്കും. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്വതന്ത്രസ്ഥാപനമായ "മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളക്ക് കീഴിലാണ് നിയമനം. ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തിൽ 98 ബ്ലോക്ക് റിസോഴ്സ് പേഴ്സൺസിനെയും 2823 വില്ലേജ് റിസോഴ്സ് പേഴ്സൺസിനെയുമാണ് തെരഞ്ഞെടുക്കുക. യോഗ്യത: പ്ലസ്ടു.ബ്ലോക്ക് റിസോഴ്സ് പേഴ്സൺസ് യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം. www.socialaudit.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 06.
നാഷണൽ ഹെൽത്ത് മിഷൻ
നാഷണൽ ഹെൽത്ത് മിഷൻ സ്റ്റാഫ് നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുകളുണ്ട്. മാർച്ച് 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nhm.maharashtra.gov.in
ഹെവി എൻജിനിയറിംഗ് കോർപറേഷൻ ലിമിറ്റഡ്
ഹെവി എൻജിനിയറിംഗ് കോർപറേഷൻ ലിമിറ്റഡ് ഡിജിഎം (മാർക്കെറ്റിംഗ്) തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.hecltd.com.
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്.വിശദവിവരങ്ങൾക്ക്: www.ecil.co.in. വിലാസം: Ecil Zonal Office, 1207, Veer Savarkar Marg, Dadar (Prabhadevi), Mumbai-400028.വാക് ഇൻ ഇന്റർവ്യൂ മാർച്ച് 2ന്.
ഭാഗ്യക്കുറി വകുപ്പിൽ ആർട്ടിസ്റ്റ്
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കംപ്യൂട്ടറിൽ രൂപകൽപ്പന ചെയ്യുന്ന ജോലിയിൽ ആർടിസ്റ്റുകളെ നിയമിക്കും. കരാർ നിയമനമാണ്. യോഗ്യത ബിഎഫ്എ/ഡിഎഫ്എ, കോറൽഡ്രോ, ഫോട്ടോഷോപ്പ്,, ഇലസ്ട്രേഷൻ/പേജ്മേക്കർ എന്നിവയിൽ പ്രാവീണ്യം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ബയോഡാറ്റ, അനുബന്ധസർടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി മാർച്ച് രണ്ട്.
എൻ.ഐ.എസ്.ഇ.ആർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് നഴ്സ്, സൈന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.niser.ac.in
എൻ.ഐ.സി.ഇ.ഡി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോളറ ആൻഡ് എന്ററിക് ഡിസീസ് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 12 . വിശദവിവരങ്ങൾക്ക് : www.niced.org.in.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ (ഇ വൺ ഗ്രേഡ്), ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടന്റ് (ഇ ത്രി ഗ്രേഡ്) തസ്തികയിൽ 11 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ഇന്റർവ്യു മാർച്ച് 11, 18, 25 തിയതികളിൽ. വിശദവിവരംhttps://www.hindustancopper.com
മംഗളൂരു കെ.എം.സി ഹോസ്പിറ്റലിൽ
മംഗളൂരു കെഎംസി ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ഒഴിവുണ്ട്. ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിലാസം: The HRD, KMC Hospital, Dr. B R Ambedkar Circle, Mangaluru 575001.
ബി.എസ്.എൻ.എല്ലിൽ
ബി.എസ്.എൻ.എല്ലിൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികയിലേക്ക് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്കായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു.സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് എൻജിനിയർമാരെയാണ് തിരഞ്ഞെടുക്കുന്നത്.198 ഒഴിവുണ്ട്. ഇലക്ട്രിക്കൽ വിഭാഗത്തിൽ 132, സിവിൽ 66 എന്നിങ്ങനെയാണ് ഒഴിവ്. കേരള സർക്കിളിൽ 26 (ഇലക്ട്രിക്കൽ 24, സിവിൽ 2)ഒഴിവാണുള്ളത്.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മാർച്ച് 12 വരെഅപേക്ഷിക്കാം.
ചെന്നൈ മെട്രോ റെയിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ മൂന്നൊഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എൻജിനിയറിംഗ് ഡിപ്ലോമ/ ബിരുദം. റെയിൽവേയിലൊ മെട്രോറെയിൽവേയിലോ പത്ത് വർഷത്തെ പരിചയം. വാക് ഇൻ ഇന്റർവ്യു മാർച്ച് ഒമ്പതിന് ചെന്നൈ പൂനംമല്ലേ ഹൈറോഡിലെ മെട്രോറെയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ. വിശദവിവരത്തിന് https://chennaimetrorail.org
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ 571 തസ്തികയിൽ ഒഴിവ്. ഡൽഹിയിലാണ് നിയമനം.ജൂനിയർ ടെക്നിക്കൽ അസിസ്റ്രന്റ്, മാനേജ്മെന്റ് ട്രെയിനി, അക്കൗണ്ടന്റ്, സൂപ്രണ്ട്, അസിസ്റ്റന്റ് എൻജിനീയർ, ഹിന്ദി ട്രാൻസലേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. ബിരുദവും ബിരുദാനന്തരബിരുദവുമാണ് യോഗ്യത. മാർച്ച് 16 വരെ അപേക്ഷിക്കാം.
ഐ.എൽ.ബി.എസ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 331 ഒഴിവുണ്ട്. വിശദവിവരം https://www.ilbs.in എന്ന website ൽ. അവസാനതീയതി മാർച്ച് 15.