mahaguru

നാണു സാധാരണ കുട്ടികളെപ്പോലെയല്ല. പ്രകൃതവും നിരീക്ഷണവും വ്യത്യസ്തം. അമ്മാവൻ കൃഷ്ണൻ വൈദ്യർ നാണുവിന്റെ അസാധാരണത്വം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും പറഞ്ഞാലും പറഞ്ഞാലും നാണുവിന് മതിവരില്ല. മരങ്ങൾക്ക് ധർമ്മമുണ്ട്. അപ്പോൾ മനുഷ്യനും ധർമ്മമുണ്ടാവില്ലേ എന്ന നാണുവിന്റെ സംശയം വൈദ്യരെ ചിന്തിപ്പിക്കുന്നു. നാണുവിനെ പഠിപ്പിക്കാൻ കണ്ണങ്കര മൂത്തപിള്ള നാരായണപിള്ളയെയാണ് മാടനാശാൻ മനസിൽ കണ്ടത്. ശിഷ്യനെ കണ്ടപ്പോൾത്തന്നെ മൂത്തപിള്ളയ്ക്ക് ഇഷ്ടമായി. മുത്തശ്ശിക്ക് അസുഖം ബാധിച്ചത് നാണുവിനെ വിഷമിപ്പിച്ചു.