imran-khan-niki-haley

വാഷിംഗ്ടൺ: ഭീകരർക്ക് സഹായം നൽകുന്ന പാകിസ്ഥാന്റെ ഈ സ്വഭാവം നേരെയാകുംവരെ അവർക്ക് ചില്ലിക്കാശ് നൽകില്ലെന്ന് യു.എന്നിലെ മുൻ യു.എസ് സ്ഥാനപതി നിക്കി ഹാലി. പാകിസ്ഥാനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെയും അവർ പ്രകീർത്തിച്ചു.

യു.എന്നിൽ നടന്ന നിർണായക വോട്ടെടുപ്പുകളിൽ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്ഥാൻ യു.എസിന് എതിരായിരുന്നു. 2017-ൽ പാകിസ്ഥാന് 100 കോടി ഡോളറിന്റെ യു.എസ് സഹായമാണ് ലഭിച്ചത്. ഇതിൽ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനായിരുന്നു.

അതേസമയം,​ പാകിസ്ഥാന് പിന്തുണ നൽകുമെന്ന് കരുതിയ സൗദിയും അമേരിക്കയും ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരായാണ് പ്രിതികരണമറിയിച്ചത്. സൗദിയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ ഭീകരക്യാംപുകൾക്കെതിരെ നടപടിയെടുത്തേ മതിയാകൂ എന്നും സൈനിക നടപടി പാടില്ലെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചർച്ച നടത്തിയിരുന്നു.

''മേഖലയിൽ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയിൽ നടത്തരുത്. അതിർത്തി മേഖലയിൽ ഉള്ള ഭീകരക്യാംപുകൾക്കെതിരെ ഉടനടി പാകിസ്ഥാൻ എടുത്തേ മതിയാകൂ.'' മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

പാക് അത‍ി‌ർത്തി കടന്നുള്ള വ്യോമാക്രമണത്തിന്റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ചൈന-റഷ്യ പതിനാറാം ത്രികക്ഷി ചർച്ചക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന്​ ചൈന പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയതിലാണ് ചൈന വിദേശകാര്യ മന്ത്രാലയ വക്​താവ്​ ലു കാങ്​ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആത്മനിയ​ന്ത്രണം പാലിക്കുമെന്നാണ്​ കരുതുന്നത്​. മേഖലയിലെ സാഹചര്യം നിയന്ത്രിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും താവ്​ ലു കാങ്​ പറഞ്ഞു.