pakisthan

ന്യൂഡൽഹി: അതിർത്തി ലംഘിച്ച പാക് വിമാനങ്ങളെ വ്യോമസേന തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോർവിമാനം പിന്മാറി. യുദ്ധ വിമാനം എത്തിയത് കശ്മീരിലെ നൗഷേര സെക്ടറിലാണ്. പി.ടി.ഐയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൂന്ന് പാക് ജറ്റുകളാണ് എത്തിയത്. എഫ്16 വിമാനങ്ങളാണ് അതിർത്തി കടന്നെത്തിയത്. ബോംബ് വർഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ജമ്മുകശ്മീർ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കശ്‌മീർ, ലേ,ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിമാന സ‌ർവീസുകൾ റദ്ദാക്കി.

നേരത്തെ, ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകര സംഘടകനകൾ ആക്രമണം നടത്താൻ സാധ്യതയെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നു.