india-pakisthan

ന്യൂ‌ഡൽഹി: വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു. എഫ് 16 വിമാനമാണ് ഇന്ത്യ വെടിവച്ചിട്ടത്. നേരത്തെ, പാക് വിമാനങ്ങൾ അതിർത്തി ലംഘനം നടത്തി ബോംബ് വർഷിച്ച കാര്യം രജൗരി ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. നാലിടങ്ങളിൽ ബോംബ് വർഷിച്ചെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പാക് വിമാനങ്ങളെ തുരത്തിയെന്നും ആളപായമില്ലന്നും സെെന്യം വ്യക്തമാക്കി.

മൂന്ന് യുദ്ധവിമാനങ്ങളാണ് അതിർത്തി കടന്ന് പറന്നെത്തിയത്. ഇതിൽ ഒരു വിമാനമാണ് ഇന്ത്യ വെടിവച്ചിട്ടത്. നൗഷേരയിലെ ലാം താഴ്‍വരയിലാണ് വിമാനങ്ങളെത്തിയത്. അതിർത്തിയ്‌ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ ഇന്ത്യ തുടർച്ചയായി വെടിവച്ചു.