awards

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. ക്യാപ്ടൻ ‌ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്കാണ് ജയസൂര്യയ്ക്ക് പുരസ്കാരം. സുഡാനി ഫ്രം നൈജീരിയയാണ് സൗബിൻ ഷാഹിറിന് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയൻ അർഹയായി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കാണ് നിമിഷ സജയന് പുരസ്കാരം നേടിക്കൊടുത്തത്. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

#ജോജു ജോർജ് മികച്ച സ്വഭാവ നടൻ
#ശ്യാമപ്രസാദ് മികച്ച സംവിധായകൻ
#മികച്ച ചലച്ചിത്ര ഗ്രന്ഥം എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
#മികച്ച സിനിമ ഒരു ഞായറാഴ്ച മികച്ച സംവിധായകൻ, ശ്യാമപ്രസാദ്
#മികച്ച നടൻ ജയസൂര്യ, സൗബിൻ
#മികച്ച നടി നിമിഷ സജയൻ
#മികച്ച കഥാകൃത്ത് ജോയ് മാത്യു (അങ്കിൾ)
#മികച്ച ഛായാഗ്രാഹകൻ കെ യു മോഹനൻ (കാർബൺ)
#മികച്ച തിരക്കഥാകൃത്ത് മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
#മികച്ച ബാലതാരം മാസ്റ്റർ മിഥുൻ
#മികച്ച പിന്നണി ഗായകൻ വിജയ് യേശുദാസ്
#മികച്ച സിങ്ക് കൌണ്ട് അനിൽ രാധാകൃഷ്ണൻ
#ഛായാഗ്രാഹണം ജൂറി പരാമർശം മധു അമ്പാട്ട്
#മികച്ച കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ
#മികച്ച ഗായിക ശ്രേയാ ഘോഷാൽ
#മികച്ച കാല സംവിധായകൻ
#മികച്ച സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് (കാർബൺ)
#മികച്ച പശ്ചത്തല സംഗീതം ബിജിബാൽ (ആമി)
#മികച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
#മികച്ച ചിത്രസംയോജകൻ അരവിന്ദ് മൻമദൻ (ഒരു ഞായറാഴ്ച)
#മികച്ച തിരക്കഥാകൃത്തുക്കൾ മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
#മികച്ച സ്വഭാവനടിമാർ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി