1. ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തി ലംഘിച്ച് എത്തിയ പാക് വിമാനങ്ങളെ തുരത്തിയതായി വ്യോമസേന. നൗഷേര സെക്ടറില്‍ ആണ് പാകിസ്ഥാന്റെ യുദ്ധവിമാനം എത്തിയത്. അതിര്‍ത്തി ലംഘിച്ചത് 16 വിമാനങ്ങള്‍. പുതിയ സാഹചര്യത്തില്‍ ജമ്മു കാശ്മീര്‍, ശ്രീനഗര്‍, പത്താന്‍കോട്ട്, ലെ എന്നീ വിമാനത്താവളങ്ങള്‍ അടച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും വിവരം
2. അതേസമയം, കശ്മീരിലെ ക്ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് നിസാര പരിക്ക്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വീട് സൈന്യം വളയുക ആയിരുന്നു
3. അഖ്നൂര്‍മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് വീണ്ടും പ്രകോപനം സൃഷ്ടിച്ചത്, ഇന്ന് പുലര്‍ച്ചെ 12 മണിയോടെ. ഗ്രാമീണരെ മറയാക്കി പാക് സൈന്യം ഇനിയും മോട്ടോര്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തും എന്ന് വിവരം
4. ജമ്മു കാശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. പൈലറ്റും സഹ പൈലറ്റും മരിച്ചതായി വിവരം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. പൊലീസും സുരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുയ അപകടത്തിന് കാരണം സാങ്കേതിക തകരാര്‍ എന്ന് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
5. 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്‍പ സമയത്തിന് അകം പ്രഖ്യാപിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍. അനു സിതാരയും ഐശ്വര്യ ലക്ഷ്മിയുമാണ് മികച്ച നടിക്കായുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്.
6. ഞാന്‍ പ്രകാശന്‍,വരത്തന്‍, കാര്‍ബണ്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍,ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ, ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച നടന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത്. മികച്ച നടിയാകാനുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍, ഉര്‍വശി, അനു സിത്താര,ഐശ്വര്യ ലക്ഷ്മി, എന്നിവരാണ് പ്രഥമ പരിഗണനയില്‍
7. ഷാജി എന്‍.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം,ശ്യാമപ്രസാദിന്റെ എ സണ്‍ഡേ,അഞ്ജലി മേനോന്റെ കൂടെ,സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എം.മോഹനന്റെ അരവിന്ദന്റെ അതിഥികള്‍, വി.കെ.പ്രകാശ് സംവിധാനം ചെയ്ത പ്രാണ,എം.പത്മകുമാറിന്റെ ജോസഫ്,എന്നിവയാണ് മീകച്ച ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തില്‍ മുന്‍ നിരയിലുള്ളത്. മികച്ച സംഗീത സംവിധായകനുള്ള മത്സരത്തില്‍ പതിവു പോലെ എം.ജയചന്ദ്രന്‍ സജീവമായി ഉണ്ട്. ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നിയാണു ജൂറി അധ്യക്ഷന്‍
8. പൊതു മിനിമം പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍. പാകിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയും തുടര്‍ന്നുള്ള സാഹചര്യങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചടി വിശദീകരിക്കാന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ വിളിച്ച യോഗത്തില്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍.
9. നേരത്തെ ചേര്‍ന്ന പ്രതിപക്ഷത്തിന്റെ ആലോചനാ യോഗം പൊതു മിനിമം പരിപാടിയുടെ കരട് തയ്യാറാക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ ഇന്നത്തെ യോഗത്തിന് എത്തുന്നത് തൃണമൂല്‍, ടി.ഡി.പി. ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നിവര്‍. തെരഞ്ഞെടുപ്പിന് മുമ്പ് സാധ്യമായ സ്ഥലങ്ങളില്‍ പ്രതിപക്ഷ ഐക്യത്തോടെ മത്സരിക്കാനാണ് പൊതു തീരുമാനം. യോഗത്തില്‍ ഇടതു പക്ഷ പാര്‍ട്ടികളും പങ്കെടുക്കും