ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് കടന്നുകയറിയുള്ള ഇന്ത്യൻ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്നും എന്തിനും തയ്യാറായിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്. നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു അവർ. സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ശക്തമായ മറുപടി നൽകാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പ്രതികരിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് കാര്യമായ ഗൗരവമായി കാണേണ്ടെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
ലോകരാജ്യങ്ങളായ അമേരിക്ക വരെ കൈവിട്ട പാക്കിസ്ഥാന്റെ കൈവശം കാര്യമായ ആയുധങ്ങളോ, ഏറ്റവും പുതിയ പോർവിമാനങ്ങളോ ഇല്ല. പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന് പാകിസ്ഥാന് ആകെയുള്ളത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നു വാങ്ങിയ എഫ്–16എസ് പോർവിമാനങ്ങളും ചൈനയിൽ നിന്നെത്തിയ ചില പഴയ പോർവിമാനങ്ങളുമാണ്. ആ പോർ വിമാനങ്ങളാവട്ടെ എപ്പോൾ വെണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. അടുത്തിടെ പാകിസ്ഥാൻ വ്യോമസേനയുടെ നിരവധി ചൈനീസ് നിർമ്മിത പോർവിമാനങ്ങളാണ് തകർന്ന് വീണത്.
ആഴ്ചകൾക്ക് മുൻപാണ് ചൈനീസ് നിർമ്മിത പോർവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചത്. പടിഞ്ഞാറൻ പാകിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയിൽ നിന്നു വാങ്ങിയ എഫ്-7പി.ജി പോർവിമാനം അന്ന് തകർന്നു വീണത്. പോർ വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവാവുന്ന അവസ്ഥയിൽ തിരിച്ചടിക്കാൻ പാകിസ്ഥാൻ ഒരിക്കലും മുതിരില്ല.
കഴിഞ്ഞ 17 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്-7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.
ഈ സമയത്ത് പ്രതിരോധ ടെക്‌നോളജിയിൽ ഏറെ മുന്നിട്ടുനിൽക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്തെ ആക്രമിക്കാനുള്ള ചെറിയ ശതമാനം ആധുനിക ടെക്‌നോളജി പോലും പാക്കിസ്ഥാന്റെ കൈവശമില്ലെന്ന് തെളിയിച്ച കാര്യമാണ്. സർജിക്കൽ സ്‌ട്രൈക്ക്, ഇപ്പോൾ ഭീകര ക്യാമ്പ് ആക്രമണം നടന്നിട്ടും പാക് വ്യോമസേന ഒരിക്കൽ പോലും അറിഞ്ഞില്ലെന്നത് അതിനുള്ള ഉദാഹരണങ്ങളാണ്. പാക്കിസ്ഥാന്റെ റഡാർ ടെക്‌നോളജിയും മറ്റുസംവിധാനങ്ങളും ഏറെ പഴയതാണ്.
ഇന്ത്യയുടെ വ്യോമാതിർത്തിയിലെ നിരീക്ഷണം ശക്തമാണ്. റഡാർ സംവിധാനങ്ങളെല്ലാം സജീവമാണ്. ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമാതിർത്തി കടക്കും മുൻപെ നടത്തിയ നിരീക്ഷണങ്ങളുടെ കണക്കെടുത്താൽ പാക്ക് വ്യോമസേനയുടെ കണ്ണുതളളും. നിരീക്ഷണത്തിനു ഹെറോൺ ഡ്രോണുകളും നേത്ര വിമാനവും എല്ലാം വലിയ ദൗത്യമാണ് നിർവ്വഹിച്ചത്. സാങ്കേതികപരമായി ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ കണ്ണുവെട്ടിച്ചു അതിർത്തി ലംഘിക്കുക പാക് പോർവിമാനങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. അഥവാഇന്ത്യയുടെ വ്യോമാതിർത്തി കടന്നുവന്നാൽ അവർക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല.