imran-khan

ഇസ്ലാമാബാദ്: ഇന്ത്യൻ വെെമാനികനെ പിടിച്ചെന്ന വാക് വാദം തള്ളി ഇന്ത്യ. രണ്ട് ദിവസം മുൻപ് പിടികൂടിയ ആട്ടിടയനെ സെെനികന്റെ വേഷം കെട്ടിച്ച് അവതരിപ്പിച്ചു. ഇന്ത്യക്ക് വിമാനമോ,​ പെെലറ്റുമാരെയോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. നേരത്തെ,​ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇന്ത്യൻ യുദ്ധ വിമാനങ്ങൾ വെ​ടി​വ​ച്ചി​ട്ട​താ​യി അവകാശവാദം ഉന്നയിച്ച്‌ പാ​കി​സ്ഥാൻ രംഗത്തെത്തിയിരുന്നു.

രണ്ട് ഇ​ന്ത്യ​ൻ യുദ്ധവി​മാ​നങ്ങൾ വെ​ടി​വ​ച്ചി​ട്ട​താ​യാ​ണ് പാ​കി​സ്ഥാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. അതേസമയം,​ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഡീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ വിമാനത്തിന്റെ ചി​ത്ര​മാ​ണ് പാ​കിസ്ഥാൻ ​മാദ്ധ്യമങ്ങൾ ഇതിനായി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്‌ത​താ​യും പാ​ക്കി​സ്ഥാ​ൻ മാദ്ധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ,​ ഇ​ന്ത്യ ഈ ​റി​പ്പോർ​ട്ടു​ക​ൾ സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല. നേരത്തെ,​ ജമ്മുകശ്‌മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങൾക്കു നേരെ ഇന്ത്യൻ സൈന്യം വെടിവച്ചിരുന്നു.

രാവിലെ 11 മണിയോടെയാണ് പാക് എഫ് 16 വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറന്നെത്തിയത്. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങൾ ബോംബ് വർഷിച്ചു. അതിർത്തിരേഖയ്‌ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.