മെലിഞ്ഞ് സുന്ദരിയായി നവ്യ നടത്തിയ മേക്കോവർ വൈറലായി മാറിയിരുന്നു. വീണ്ടും ഫിറ്റ്നസ് സുന്ദരിയായി വന്ന് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ബാലാമണി. മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന നവ്യ വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്.
വർഷങ്ങൾ പിന്നിട്ടിട്ടും നവ്യക്ക് മാറ്റമൊന്നുമില്ലെന്നും ഇനിയും സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിക്കാമെന്നും ആരാധകർ പറയുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ല. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യൽ മീഡിയയിൽ രംഗപ്രവശം ചെയ്തിരുന്നു നവ്യ.