ma

 ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ടോപ് 10ൽ ഇടംനേടുന്നത്

 ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ പത്ത് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇടംപിടിച്ചു. ഹുറൂൺ റിസർച്ച് പുറത്തുവിട്ട 'ദ ഹുറൂൺ ഗ്ളോബൽ റിച്ച് ലിസ്‌റ്ര് 2019" പ്രകാരം 5,​400 കോടി ഡോളറിന്റെ ആസ്‌തിയുമായി എട്ടാംസ്ഥാനത്താണ് മുകേഷ്. ആദ്യമായാണ് അദ്ദേഹം ആദ്യ പത്തിൽ ഇടംപിടിക്കുന്നത്. ഏഷ്യയിൽ നിന്ന് ആദ്യ പത്തിൽ ഇടമുള്ള ഏകയാളും മുകേഷാണ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്രിന്റെ പ്രസിഡന്റായ സെർജീ ബ്രിൻ 5,​400 കോടി ഡോളറിന്റെ ആസ്‌തിയുമായി എട്ടാംസ്ഥാനം പങ്കുവച്ചു.

മുൻവർഷത്തെ അപേക്ഷിച്ച് മുകേഷിന്റെ ആസ്‌തിയിൽ 20 ശതമാനം (900 കോടി ഡോളർ)​ വർദ്ധനയുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കി. അനുജൻ അനിൽ അംബാനിയുമായി പിരഞ്ഞശേഷം കഴിഞ്ഞ ഏഴുവർഷത്തിനിടെ മുകേഷിന്റെ ആസ്‌തിയിലുണ്ടായ വർദ്ധന 3,​0​00 കോടി ഡോളറാണ്. ഇക്കാലയളവിൽ അനിൽ അംബാനിയുടെ ആസ്‌തിയിൽ 500 കോടി ഡോളറിന്റെ കുറവുണ്ടായി. ഹിന്ദുജ ഗ്രൂപ്പിന്റെ എസ്.പി. ഹിന്ദുജ (40-ാം സ്ഥാനം,​ ആസ്‌തി 2,​100 കോടി ഡോളർ)​,​ വിപ്രോ തലവൻ അസീം പ്രേംജി (57-ാംസ്ഥാനം,​ ആസ്‌തി 1,​700 കോടി ഡോളർ)​,​ സേറം ഗ്രൂപ്പിന്റെ സൈറസ് പൂനാവാല (100-ാംസ്ഥാനം,​ ആസ്‌തി 1,​300 കോടി ഡോളർ)​ എന്നിവരാണ് ആദ്യ 100ൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ കോടീശ്വരന്മാർ.

ഇന്ത്യ@5

ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 28 ഇന്ത്യൻ ശതകോടീശ്വരന്മാരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ആകെ 104 ശതകോടീശ്വരന്മാണ് ഇന്ത്യയിലുള്ളത്.

ചൈന ഒന്നാമൻ

കഴിഞ്ഞവർഷം 161 ശതകോടീശ്വരന്മാരെ നഷ്‌ടമായെങ്കിലും ഹുറൂൺ പട്ടികയിൽ 658 ശതകോടീശ്വരന്മാരുമായി ഒന്നാമത് ചൈനയാണ്. അമേരിക്ക (584)​,​ ജർമ്മനി (117)​,​ ബ്രിട്ടൻ (109)​ എന്നിവരാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.

$1 ലക്ഷം കോടി

കഴിഞ്ഞവർഷം ആഗോള ശതകോടീശ്വരന്മാരുടെ കീശയിൽ നിന്ന് ആകെ ചോർന്നത് ഒരുലക്ഷം കോടി ഡോളറാണെന്ന് ഹുറൂൺ റിപ്പോർട്ടിലുണ്ട്. മൊത്തം 430 ശതകോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്തുംപോയി.

ജെഫ് ബെസോസ് ലോക കോടീശ്വരൻ

ആമസോൺ മേധാവി ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ. 20 ശതമാനം വർദ്ധനയുമായി 14,​700 കോടി ഡോളറിന്റെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. പട്ടികയിലെ മറ്റുള്ളവർ:

42

ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ ഇടമുള്ള ഏക ഇന്ത്യൻ നഗരം മുംബയാണ്. സ്ഥാനം 9. ശതകോടീശ്വരന്മാർ 42. ബെയ്‌ജിംഗാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ശകതോടീശ്വരന്മാരുള്ള നാട്; 103.

വലിയ കമ്പനി ആമസോൺ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി ആമസോണാണ്; മൂല്യം 84,​400 കോടി ഡോളർ. തൊട്ടുപിന്നിലുള്ളവ:

മൈക്രോസോഫ്‌റ്ര് ($80,​100 കോടി)​,​ ആൽഫബെറ്ര് ($77,​600 കോടി)​,​ ബെർക്‌ഷെയർ ഹാത്‌വേ ($50,​900 കോടി)​,​ ഫേസ്‌ബുക്ക് ($47,​500 കോടി)​,​ ആലിബാബ ($43,​700 കോടി)​.