imran-khan-modi

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഭീകരതയടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പുൽവാമ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാമെന്നും, തെറ്റിദ്ധാരണയാണ് സംഘർഷങ്ങളിലേക്ക് നയിച്ചതെന്നും ഇമ്രാൻ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം മിന്നലാക്രമണം ഉണ്ടായി. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. സംഘർഷത്തിനില്ലെന്നും രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ സൈനിക നീക്കമല്ല ആവശ്യം. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്നുകൊണ്ടുള്ള ചർച്ചകളാണ് വേണ്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

നേരത്തെ, എയർഫോഴ്സ് ഓപ്പറേഷനിൽ പങ്കെടുത്ത വിങ് കമാൻഡർ‌ അഭിനന്ദ് തിരിച്ചെത്തിയില്ലെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. മിഗ് 21 ജെറ്റ് പൈലറ്റായിരുന്നു കാണാതായ അഭിനന്ദൻ. വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

അതേസമയം, പാകിസ്ഥാൻ വ്യോമാക്രമണത്തിന് ശ്രമിച്ചെന്ന വിവരം വിദേശകാര്യ വക്താവ് രതീഷ്‌കുമാർ സ്ഥിരീകരിച്ചിരുന്നു. ഇയാൾ പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അവകാശവാദം. ഇത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ സ്വീകരിച്ച് വരികയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.