ആലപ്പുഴ: സോഡ, സോഫ്ട് ഡ്രിങ്ക്സ് എന്നിവയ്ക്ക് നാളെ മുതൽ വില വർദ്ധിപ്പിക്കുമെന്ന് കേരള സോഡ-സോഫ്ട് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 300 എം.എൽ സോഡയ്ക്ക് രണ്ടു രൂപ കൂടി 7 രൂപയാകും. 300 എം.എൽ ലെമൺ സോഡയുടെയും 200 എം.എൽ ജ്യൂസിന്റെയും വില 12 ആകും. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും കൂലി, വാട്ടർ പ്യൂരിഫിക്കേഷൻ ടെസ്റ്റ് നിരക്ക്, ലൈസൻസ് ഫീസ് എന്നിവയിലെ വർദ്ധനയും കാരണമാണ് വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ഭാരവാഹികൾ പറഞ്ഞു.