india-pak

പുൽവാമ ഭീകരാക്രമണത്തിന് വീരമൃത്യു വരിച്ച 40 ജവാന്മാർക്ക് വേണ്ടി ഇന്ത്യൻ വ്യോമസേന പാക് അതിർത്തി നടത്തിയ ആക്രമണം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്രമണത്തിന് വേണ്ടി ഉപയോഗിച്ച് മിറാഷ് 2000 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ശക്തി തെളിയിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ആയുധബലത്തോട് മുട്ടാൻ പാക്കിസ്ഥാൻ സെെന്യത്തിന് ഒരിക്കലും കഴിയില്ല.

പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾ മിക്കതും പഴഞ്ചനായയത് കൊണ്ടുതന്നെ ഇന്ത്യക്കെതിരെ ഒരു വ്യോമാക്രമണം ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. അഥവാ അവർ ഇന്ത്യക്കെതിരെ വരുകയാണെങ്കിൽ നിമിഷ നേരം കൊണ്ട് ഇതിനെ തകർക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്.

അമേരിക്കയിൽ നിന്ന് പാകിസ്ഥാൻ സ്വന്തമാക്കിയ എഫ് 16 വിമാനമാണ് പാക്കിസ്ഥാൻ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന യുദ്ധവിമാനം മൂന്ന് പതിറ്റാണ്ടുകളായി ഇത് പാക്കിസ്ഥാന്റെ കെെയ്യിലുണ്ട്. എന്നാൽ ഇതിന് പുതിയ അപ്‍ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് അതിർത്തി കടന്ന് വന്ന എഫ് 16 വിമാനം ഇന്ത്യൻ സെെന്യം വെടിവെച്ചിട്ടിരുന്നു.

ചെെന നൽകിയ ചെങ്‍ഡു ജെ 7 ആണ് പിന്നെ പാക്കിസ്ഥാന്റെ കെെവശമുള്ളത്. 2013 ൽ നിർമ്മാണം അവസാനിപ്പിച്ച ഈ ചെെനീസ് വിമാനം ബംഗ്ലാദേശ്, ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇടയ്ക്കിടെയുള്ള പരീക്ഷണപ്പറക്കലിൽ തകർന്നു വീഴുന്ന പാക് വിമാനമാണ് ജെ.ഫ്- 17. പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനമായ ജെ.ഫ്- 17 നാലാം തലമുറയിൽപ്പെട്ട വിമാനമാണ്. ചൈനയുടെയും പാക്കിസ്ഥാന്റേയും സംയുക്തമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.