അജ്മീർ: പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകി പാകിസ്ഥാനിലെ ബാലകോട്ടിലെ ഭീകരക്യാമ്പുകൾക്ക് മുകളിൽ 1000 കിലോ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചത് ഇന്ത്യയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആയിരുന്നു. ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ആദരമർപ്പിച്ച് അജ്മീറിലെ ദമ്പതിമാർ. അജ്മീർ സ്വദേശിയായ എ.എ. റാത്തോഡാണ് തങ്ങളുടെ നവജാത ശിശുവിന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടത്.
ഞങ്ങൾ അവന് മിറാഷ് എന്ന് പേരിട്ടു. ഇന്ത്യൻ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓർമ്മയ്ക്കായാണ് മകന് മിറാഷ് റാത്തോഡ് എന്നു പേരിട്ടത്. വളർന്ന് വലുതാകുമ്പോൾ അവൻ സുരക്ഷാസേനയിൽ ചേരുമെന്നാണ് പ്രതീക്ഷയെന്ന് റാത്തോഡ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേന പാക് അധീന കശ്മീരിലും പാക് പ്രവിശ്യയിലുമുള്ള മൂന്ന് ജെയ്ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങൾ ബോംബിട്ട് തകര്‍ത്ത്. ഇന്ത്യയുടെ വജ്രായുധം എന്നറിയപ്പെടുന്ന 12 മിറാഷ്-2000 വിമാനങ്ങളായിരുന്നു ദൗത്യം ഏറ്റെടുത്തത്. 20 മിനിട്ടോളം നീണ്ട ഓപ്പറേഷനില്‍ മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.