sandeep-unnikrishnan

2008ലെ മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ.എസ്.ജി കമാന്റർ മേജർ സന്ദീപ് ഉണ്ണിക‌ൃഷ്ണന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. സോണി പിക്ചേഴ്സും തെലുഗ് നടൻ മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.

'മേജർ' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിതി സേഷ് സന്ദീപ് ഉണ്ണിക‌ൃഷ്ണനായി വേഷമിടുന്നു. 'ഗൂഡാചാരി' ഫെയിം സാഷി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം സോണി പിക്ചേഴ്സിന്റെ തെലുങ്കിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. എൻ.എസ്.ജി കമാൻഡോ സംഘത്തിന്റെ തലവനായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബയ് താജ് ഹോട്ടലിൽ ഭീകരരെ നേരിടുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്.

14 ബന്ദികളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് സന്ദീപ് ഉണ്ണികൃഷ്ണൻ മരണത്തിന് കീഴടങ്ങിയത്.  2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹുമതി നൽകി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു. തെലിങ്കിലും ഹിന്ദിയിലും ഇറങ്ങുന്ന ചിത്രം 2020 ലാണ് പുറത്തിറങ്ങുക.