ഇസ്ലാമബാദ് : ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദ്ദേശിച്ചു. പുൽവാമ സംഭവം അന്വേഷിക്കാൻ പാകിസ്ഥാൻ തയ്യാറാണ്. ആക്രമിക്കരുതെന്ന് ഇന്ത്യയ്‌ക്ക് മുന്നറിയിപ്പും നൽകിയതാണ്. ഇന്ത്യ ഇങ്ങോട്ട് കയറിയാൽ പാകിസ്ഥാന് അങ്ങോട്ടും കയറാൻ കഴിയുമെന്നും തിരിച്ചടിക്കാൻ ശേഷിയുണ്ടെന്നുമുള്ള സന്ദേശം നൽകുകയാണ് പാകിസ്ഥാൻ ചെയ്‌തത്. എല്ലായുദ്ധങ്ങളിലും കണക്കു കൂട്ടലുകൾ തെറ്റും. ഒന്നാംലോക മഹായുദ്ധം ആഴ്ചകൾക്കുള്ളിൽ തീരുമെന്ന് കരുതി. പക്ഷേ ആറ് വർഷം എടുത്തു. ഭീകരവിരുദ്ധ യുദ്ധം പതിനേഴ് വർഷം നീളുമെന്ന് കരുതിയില്ല. ഞാൻ ഇന്ത്യയോട് ചോദിക്കുന്നു, ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൈവശമുള്ള ആയുധങ്ങൾ കണക്കിലെടുത്താൻ കണക്കു കൂട്ടൽ പിഴയ്ക്കുന്നത് നമുക്ക് താങ്ങാൻ കഴിയുമോ? ഇത് രൂക്ഷമായാൽ എന്റെ നിയന്ത്രണത്തിൽ നിൽക്കില്ല. മോദിക്കും നിയന്ത്രിക്കാനാവില്ല. നമുക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് എല്ലാം പരിഹരിക്കാം.
.