ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്ഥാന് കെെമാറി. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ആണ് വീരമൃത്യു വരിച്ചത്. തുടർന്ന് ആക്രമണത്തിൽ പാകിസ്ഥാന് യാതൊരു പങ്കുമില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.
പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നേതാക്കളുടെയും ക്യാമ്പുകളുടെയും വിവരങ്ങൾ അടങ്ങുന്ന തെളിവുകളാണ് ഇന്ത്യ പാകിസ്ഥാന് കെെമാറിയത്. പാകിസ്ഥാന് ബന്ധമുണ്ടെങ്കിൽ തെളിവുകൾ നൽകണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികകൾ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ജയ്ഷെ ഭീകരരുടെ മൂന്ന് ക്യാമ്പുകൾ തകർത്തിരുന്നു. വ്യോമാക്രമണത്തിൽ 350 ഭീകരരെ വധിച്ചതയും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.അതിർത്തിയിൽ പാക് ആക്രമണത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് -21തകർന്നുവീണിരുന്നു. വ്യോമസേനയുടെ ഉദ്യോഗസ്ഥൻ ഇപ്പോൾ പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്.