ശ്രീനഗർ: വ്യോമസേനയിലെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്ന് തിരിച്ചെ
ത്തുംവരെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നമ്മുടെ വ്യോമസേനാംഗത്തെ പാകിസ്ഥാൻ തടഞ്ഞു വച്ചിരിക്കുമ്പോൾ പ്രധാനമന്ത്രി ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് രാഷ്ട്രീയ പ്രസംഗം നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അഭിനന്ദൻ തിരിച്ചെത്തുംവരെ പ്രധാനമന്ത്രി മോദി രാഷ്ട്രീയ പരിപാടികൾ റദ്ദാക്കണം. ഒരു പാക് സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായാൽഎങ്ങനെ പെരുമാറണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുമോ അത്തരത്തിൽവേണം കസ്റ്റഡിയിലുള്ള വ്യോമസേനാംഗത്തോട് പെരുമാറാനെന്നും ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു,