പോയ വർഷം തമിഴിൽ ചരിത്രവിജയം നേടിയ രാക്ഷസന്റെ തെലുങ്ക് റീമേക്കിൽ അനുപമ പരമേശ്വരൻ നായികയായി എത്തും. അമലപോൾ അവതരിപ്പിച്ച വിജയലക്ഷമി എന്ന സ്കൂൾ ടീച്ചറിന്റെ വേഷത്തിലാണ് അനുപമ എത്തുന്നത്. രാംകുമാർ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ തമിഴ്നാടിന് പുറമെ കേരളത്തിലും മികച്ച അഭിപ്രായം നേടിയിരുന്നു.
വിഷ്ണു വിശാലയിരുന്നു രാക്ഷസനിലെ കേന്ദ്ര കഥാപാത്രമായ അരുൺ കുമാർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിച്ചത്. എന്നാൽ തെലുങ്കിൽ യുവതാരമായ ബെല്ലംകൊണ്ട ശ്രീനിവാസാണ് നായകൻ. നവാഗതനായ രമേശ് വർമയാണ് സംവിധാനം ചെയ്യുന്നത്.നായികയായി രാകുല്‍ പ്രീത്, റാഷി ഖന്ന എന്നിവരെ നേരത്തേ പരിഗണിച്ചിരുന്നു. ഒടുവിൽഅനുപമയിലെത്തുകയായിരുന്നു. സംഗീതമൊരുക്കുന്നത് ജിബ്രാൻ.