ചെറിയ ഇടവേളക്കുശേഷം പ്രിയങ്ക നായർ അഭിനയിക്കുന്ന തമിഴ് സിനിമ 'ഉത്രാൻ" ചെന്നൈയിൽ ആരംഭിച്ചു. കമലി എന്ന കോളേജ് അദ്ധ്യാപികയുടെ വേഷമാണ് പ്രിയങ്കയ്ക്ക്. നവാഗതനായ രജനി രാജ സംവിധാനം ചെയ്യുന്ന സിനിമയിൽ പുതുമുഖം റോഷനാണ് നായകൻ.
പ്രിയങ്കയുടെ ഏഴാമത്തെ തമിഴ് സിനിമയാണ്. കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന സിനിമയാണ് കമലിയെന്ന് പ്രിയങ്ക നായർ സിറ്റി കൗമുദിയോട് പറഞ്ഞു.ചെന്നൈയിൽ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി.അടുത്ത ഷെഡ്യൂൾ മാർച്ച് 7ന് ആരംഭിക്കും.ആദ്യ ഷെഡ്യൂളിൽ പ്രിയങ്ക അഭിനയിച്ചിരുന്നു. തമിഴിൽ മറ്റൊരു സിനിമ കൂടി പ്രിയങ്ക കമ്മിറ്റ് ചെയ്തിട്ടുണ്ട്. വിലാപങ്ങൾക്കപ്പുറത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.
നായികയായി അഭിനയിച്ച മാസ്ക്കാണ് മലയാളത്തിൽ പുതിയ സിനിമ.പെങ്ങളിലയിൽ അതിഥി വേഷമാണ്.രണ്ടു സിനിമകളും മാർച്ചിൽ റിലീസ് ചെയ്യും.