1. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളാകുന്നതിനിടെ ഇടപെട്ട് സൗദിയും. ഇന്ത്യയ്ക്ക് എതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കണം എന്നും സൗദി വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി. ഭീകരര്‍ക്ക് എതിരെ പാകിസ്ഥാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാനും രംഗത്ത് എത്തി.
2. സൗദിയുടെ ഇടപെടല്‍, അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പങ്കെടുക്കാനിരിക്കെ. നേരത്തെ പാകിസ്ഥാന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളെ സഹായിക്കുന്നത് പകാസിസ്ഥാന്‍ നിര്‍ത്തണം എന്ന് അമേരിക്ക. ഭീകര സംഘടനക്കള്‍ക്ക് ഫണ്ട് വരുന്ന എല്ലാ വഴികളും പാകിസ്ഥാന്‍ അടയ്ക്കണം. പുല്‍വാമയിലെ പോലെ അതിര്‍ത്തി കടന്നുള്ള നടപടികള്‍ അവസാനിപ്പിക്കണം. ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടികള്‍ നിറുത്തി വയ്ക്കണം എന്നും അമേരിക്ക
3. അതേസമയം, ജെയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് അമേരിക്ക പിന്തുണ അറിയിച്ചു.അതിനിടെ, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് എതിരെ ലോകരാഷ്ട്രങ്ങള്‍. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ രംഗത്ത്. നിര്‍ദ്ദേശം മുന്നോട്ട് വച്ചത് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍. മസൂദ് അസറിന് ആഗോള യാത്ര വിലക്ക് ഏര്‍പ്പെടുത്തണം എന്നും സ്വത്തുകള്‍ കണ്ടകെട്ടണം എന്നും ആവശ്യം. 15 അംഗ രക്ഷാസമിതിയ്ക്ക് മുന്നില്‍ വച്ച മൂന്ന് രാജ്യങ്ങളുടെയും നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ വീറ്റോ അധികാരമുള്ള ചൈന
4. നിയന്ത്രണ രേഖയില്‍ പാക് സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ സുരക്ഷാ വിലയിരുത്താന്‍ യോഗം. സുരക്ഷാ വിലയിരുത്താന്‍ ഉള്ള മന്ത്രിസഭാ സമിതി ഇന്ന് വൈതകിട്ട് 6.30ന് ചേരും. യോഗം ചേരുന്നത്, പൂഞ്ച് മേഖലയിലെ ഇന്തന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയ്പ്പ് നടത്തിയ സാഹചര്യത്തില്‍. ആക്രമണത്തില്‍ ഇന്തന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് പ്രകോപനം, ആക്രമണത്തില്‍ പാകിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ
5. പാകിസ്ഥാന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് സൈനത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി രജൗരി, പൂഞ്ച് മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്ക് അവധി പ്രഖാപിച്ചു. ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായി. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് സന്നാഹങ്ങള്‍ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍
6. കറാച്ചി മേഖലയില്‍ അടിയന്തരവസ്ഥ പ്രഖാപിച്ചു. വ്യോമഗതാഗത്തിന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നു. ഇരുരാജങ്ങളും തമ്മിലുള്ള പ്രകോപനം തുടരുന്നതിനിടെ അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വിദേശകാര മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. ഒ.ഐ.സി സമ്മേളനത്തിലെ ഇന്തന്‍ നിലപാട് നിര്‍ണായകമാകും. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ട അതിഥിയാക്കരുത് എന്ന പാകിസ്ഥാന്റെ ആവശ്യം യു.എ.ഇ തള്ളിയതോടെ സമ്മേളനം ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍
7. പാകിസ്ഥാന്‍ ബന്ദിയാക്കിയ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ച് എത്തിക്കാന്‍ ഇന്ത്യ നീക്കം ശക്തമാക്കുന്നതിനിടെ, ഉപാധിയുമായി പാകിസ്ഥാന്‍. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ അഭിനന്ദിനെ വിട്ട് നല്‍കാമെന്ന് പാകിസ്ഥാന്‍. വൈമാനികനെ വിട്ടു നല്‍കണമെന്നും നയതന്ത്ര സഹായം ലഭമാക്കണമെന്നും ഔദ്യോഗികമായി പാക് വിദേശകാര്യ മന്ത്രിയോടെ ഇന്ത്യ നേരിട്ട് ആവശ്യപ്പെിരുന്നു.
8. ജനീവ കരാര്‍ പാലിച്ച് യുദ്ധ തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണം എന്ന് ഇന്ത്യ. അഭിനന്ദനെ സുരക്ഷിതനായി തിരികെ എത്തിക്കണം എന്ന ആവശവുമായി കുടുംബവും രംഗത്ത് എത്തി. സുരക്ഷ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യ സുരക്ഷ ശക്തമാക്കി
9. നെടുമങ്ങാട് വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. കേസില്‍ പ്രതിയായ ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാതത്ത് എന്ത് എന്ന് ഹൈക്കോടതിയുടെ ചോദ്യം. കോടതിയുടെ പരാമര്‍ശം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ. പ്രതിക്കായി അന്വേഷണം തുരടുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
10. നിലവില്‍ ചൈല്‍ഡ് ലൈന്‍ പുനരധിവാസ കേന്ദ്രത്തിലുള്ള പെണ്‍കുട്ടിയെ അടുത്ത മാസം 6ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടിയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുക ആണെന്നും ബന്ധുക്കള്‍ക്കൊപ്പം വിട്ടുതരണം എന്നും ആവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇതിനിടെ ഇമാം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി
11. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് തുടക്കമായി. ദ്വിദിന കൂടിക്കാഴ്ചയിലെ പ്രത്യേക തീരുമാനങ്ങള്‍ ഇന്ന് വിയറ്റ്നാമിലെ ഹാനോനയില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഉണ്ടായേക്കും. ഇരു നേതാക്കള്‍ക്കുമിടയിലെ സൗഹൃദ സംഭാഷണമാണ് ഇന്നലെ നടന്നത്. രണ്ടാം ദിവസമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും