cctv

ഒല്ലൂർ : എല്ലാത്തിനും സാക്ഷിയായി മുകളിലൊരാളുണ്ടെന്ന് ഇക്കാലത്തെ കള്ളൻമാർ ഓർക്കുന്നത് നന്നായിരിക്കും. പട്ടാപകൽ സ്‌കൂട്ടർ മോഷ്ടിച്ച് പാഞ്ഞുപോയ മോഷ്ടാവിനെ അരമണിക്കൂറിനകം പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഒല്ലൂർ ശ്രീഭവൻ ഹോട്ടലിനു സമീപത്തായി പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഹോട്ടലിന് പുറത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവ് പനയമ്പാടം വലിയ വീട്ടിൽ സുമേഷാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

ഇതിനെ തുടർന്ന് പൊലീസ് സംഘം നേരെ സുമേഷിന്റെ വീട്ടിലേക്ക് തിരിക്കുകും വാഹനമടക്കം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണം, പിടിച്ചുപറി എന്നിവയടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

യുദ്ധം ജയിച്ച ഇന്ത്യയ്ക്ക് അന്നെല്ലാം സ്വന്തമാക്കാമായിരുന്നു, ഇന്ദിരഗാന്ധിയുടെ അന്നത്തെ മഹാമനസ്‌കത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു