ന്യൂഡൽഹി: രാജ്യ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സെെനികരിൽ വിശ്വാസമുണ്ട്. ഒരു മനസ്സോടെ ഇന്ത്യ പോരാടും. പാകിസ്ഥാൻ ശ്രമിക്കുന്നത് ഇന്ത്യയെ തളർത്താനാണെന്നും മോദി പറഞ്ഞു.
പാകിസ്ഥാന്റെ നീക്കം ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്. രാജ്യം ഒറ്റക്കെട്ടായി രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കും. രാജ്യ പുരോഗതി തടയാനാണ് പാകിസ്ഥാന്റെ ശ്രമം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്നും മോദി വ്യക്തമാക്കി.
പാക് തടവിലായിട്ടും തളരാത്ത വിങ് കമാൻഡർ അഭിനന്ദനെ മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മോദി മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മെഗാ വീഡിയോ കോൺഫറൻസ് ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് ഉൾപ്പടേയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.