നാണുവും മുത്തശ്ശിയും തമ്മിൽ വല്ലാത്തൊരു ബന്ധമായിരുന്നു. കഥ കേൾക്കാനുള്ള ജിജ്ഞാസ നാണുവിന് വളരെക്കൂടുതൽ. അതു മനസിലാക്കി പുരാണകഥകൾ മുത്തശ്ശി പറഞ്ഞുകൊടുക്കും. ഓർക്കാപ്പുറത്തുണ്ടായ മുത്തശ്ശിയുടെ വേർപാട് കൊച്ചുനാണുവിനെ ദുഃഖിപ്പിച്ചു. ഭക്ഷണത്തിൽ താല്പര്യമില്ല. കളിയും ഉറക്കവുമൊന്നുമില്ല. എപ്പോഴും ചിന്തിച്ചിരിക്കും. മുതിർന്നവരൊക്കെ ദുഃഖം മറന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാട്ടിലെവിടെയോ ഒളിച്ച നാണുവിനെ എല്ലാവരും അന്വേഷിക്കുന്നു. ദുഃഖത്തിന്റെ നാരായവേരു തേടി നടക്കുകയാണ് നാണു. ഭസ്മവും മാലയും കുറിയും നാണു നാണുഭക്തനായി മാറുകയാണ്.