കണ്ണൂർ : തലശ്ശേരിയിൽ ബി.ജെ.പി ഓഫീസിന് സമീപം ബോംബ് പൊട്ടി മൂന്ന് പേർക്ക് പരിക്ക്. ഓഫീസിന് സമീപത്തെ ഗ്രൗണ്ടിലെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ശുചീകരണത്തിൽ ഏർപ്പെട്ട മൂന്ന് തൊഴിലാളികളെയാണ് പരിക്കുകളോടെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാൾക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. പൊന്തക്കാട്ടിൽ ഒളിപ്പിച്ചുവച്ച ബോംബുകളാണ് പൊട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.