chat

കൊച്ചി: പ്രമുഖ ഇന്ത്യൻ സോഷ്യൽ നെറ്ര്‌വർക്കിംഗ് ആപ്പായ ഷെയർചാറ്രിന് കേരളത്തിലും പ്രിയമേറുന്നു. 14 ഇന്ത്യൻ ഭാഷകളുടെ പ്ളാറ്ര്‌ഫോമിൽ പ്രവർത്തിക്കുന്ന ഷെയർചാറ്രിലെ മലയാളി വരിക്കാർ 23 ലക്ഷം പേരാണ്. വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് കുറിക്കുന്നത് കേരളമാണെന്ന് ഷെയർചാറ്ര് ചീഫ് ബിസിനസ് ഓഫീസർ സുനിൽ കാമത്ത് പറഞ്ഞു.

മൊത്തം നാല് കോടി വരിക്കാരാണ് ഷെയർചാറ്രിനുള്ളത്. കഴിഞ്ഞ 12മാസത്തിനിടെ ദേശീയതലത്തിൽ വളർച്ച പത്ത് മടങ്ങായിരുന്നു. എന്നാൽ,​ കേരളം 13 മടങ്ങ് വർദ്ധന കുറിച്ചു. വടക്കൻ കേരളത്തിലാണ് ഏറ്റവുമധികം വരിക്കാരുള്ളത്. സിനിമ,​ ടിവി,​ കവിതകൾ,​ കായികം,​ ചെറുകിട ബിസിനസുകൾ എന്നിവയാണ് കേരളത്തിൽ കൂടുതൽ 'ട്രെൻഡ്" ആകുന്നത്. 90 ശതമാനം ബിസിനസും ഷെയർചാറ്രിലൂടെ നടത്തുന്ന സംരംഭകരുണ്ട്.

പ്രദേശിക ഭാഷയിൽ വിഷയം പങ്കുവയ്‌ക്കാമെന്നതാണ് ബിസിനസ് വളർച്ചയ്ക്കും ഷെയർചാറ്ര് നേട്ടമാകുന്നത്. 50 കോടി ഡോളറാണ് ഷെയർചാറ്റിന്റെ മൂല്യം. 12.4 കോടി ഡോളർ വിവിധ നിക്ഷേപകരിൽ നിന്ന് സമാഹരിച്ചതാണ്. ചൈനീസ് സ്‌മാർട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്.

പ്രാദേശിക ഉള്ളടക്ക നയമുള്ള കമ്പനിയായതിനാൽ,​ ഉപഭോക്തൃ വിവരങ്ങൾ ഷെയർചാറ്രിൽ സുരക്ഷിതമാണ്. അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യയിലെ ഏറ്രവും വലിയ സോഷ്യൽ നെറ്ര്‌വർക്കിംഗ് ആപ്പായി മാറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.